പുതുപ്പാടി:പുതുപ്പാടി മെെലള്ളംപാറയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണപ്പന്‍കുണ്ട് സ്വദേശി അബ്ബാസ് മരണപ്പെട്ടു.ഒപ്പം യാത്ര ചെയ്ത കണ്ണപ്പന്‍ കുണ്ട് സ്വദേശി സലാമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവരും സഞ്ചരിച്ച സ്കൂട്ടര്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് പ്രാഥമിക വിവരം.
ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ട്പോകുന്നതിനിടെ അബ്ബാസ് മരണപ്പെടുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജിലെ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.