ഉള്ള്യേരി: നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടിയതിനാൽ അപകടം ഒഴിവായി.
ഉള്ളിയേരി 19-ൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കനാലിന് സൈടിലൂടെയുള്ള റോഡിലൂടെ കാറുമായി സഞ്ചരിക്കുകയായിരുന്നു പുത്തൂർ സ്വദേശി രാഹുൽ. ഓട്ടത്തിനിടയിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞു. കനാലിൽ വീണ കാർ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത് തങ്ങിനിൽക്കുകയായിരുന്നു. ഇതിനിടയിൽ രാഹുൽ കാറിന് പുറത്തിറങ്ങി ഡോർ അടച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പത്തടിയോളം താഴ്ചയുള്ള കനാലിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും സ്വകാര്യ ക്രൈയിന്‍ സംവിധാനമുപയോഗിച്ച് കാർ കനാലിൽ നിന്ന് കരക്കെത്തിക്കുകയും ചെയ്തു. ഗ്രേഡ് എ എസ് ടി ഓ മജീദ് എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, ഇർഷാദ് പികെ,നിധി പ്രസാദ് ഇ എം, അനൂപ് എൻ പി, രനീഷ് പി കെ, രജീഷ് കെ പി, ഹോം ഗാർഡ് സോമ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
ulliyeri car accident