സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു.


കല്‍പറ്റ: കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്. മഞ്ചേരി പാലക്കുളം സ്വദേശിനിയാണ്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.
മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിങുമായി ബന്ധപ്പെട്ട് കല്‍പറ്റയില്‍ പോയി തിരിച്ചവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോവുന്ന റോഡിലെ വളവില്‍ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സഹയാത്രികയായ അജ്മിയയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തസ്‌കിയയുടെ മൃതദേഹം കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Kalpatta accident
Previous Post Next Post