മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിലുമോനാണ് മരിച്ചത്.
രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് ചെറുവാടി ചുള്ളിക്കാപ്പറമ്പിലെ ഓട്ടോ വർക്ക്ഷോഷോപ്പ് മെക്കാനിക്കാണ് ഷിലുമോൻ.