കോഴിക്കോട്ട് കാർ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു


കോഴിക്കോട്:അത്തോളിയിൽ കാര്‍ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പന്തീരാങ്കാവ്  കൊടൽ നടക്കാവ് സ്വദേശി  മണ്ണാരാംകുന്നത്ത് എലാളാത്ത് മേത്തൽ  അജിതയാണു (56) മരിച്ചത്. 
കോഴിക്കോട്ടുനിന്നും  അത്തോളി ഭാഗത്തേക്ക് വരുമ്പോള്‍  എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.  ഭർത്താവ് പുഷ്പാകരനും ഓട്ടോ ഡ്രൈവര്‍ വിനോദിനും പരുക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Housewife-Dies-in-Car-Auto-Accident
Previous Post Next Post