കോഴിക്കോട്ട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക് പൊടുന്നനെ മരം കടപുഴകി വീണു, ഗുരുതര പരിക്ക്


കോഴിക്കോട്: നന്‍മണ്ട ബ്രഹ്‌മകുളത്ത് വലിയ മരം കടപുഴകി വീണ് സ്‌കൂട്ടര്‍ യാത്രികന് സാരമായി പരിക്കേറ്റു. കുറ്റിച്ചിറ സ്വദേശി അഷ്‌റഫിനാണ് പരിക്കേറ്റത്. അഷ്‌റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് വലിയ ചീനി മരം കടപുഴകി വീണത്.


ഈ സമയം ഇതുവഴി സ്‌കൂട്ടറില്‍ വന്ന അഷ്‌റഫിന്റെ ദേഹത്താണ് മരം പതിച്ചത്. സ്‌കൂട്ടറും അഷ്‌റഫും മരത്തിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ആറുമാസം മന്‍പ് ഇതിന് സമീപം തന്നെ നന്‍മണ്ട അമ്പലപ്പൊയില്‍ എന്ന സ്ഥലത്ത് സമാന രീതിയില്‍ റോഡിലേക്ക് മരം കടപുഴകി വീണ് സ്‌കൂള്‍ അധ്യാപകന്‍ മരിച്ചിരുന്നു. നരിക്കുനി അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ എം.സി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

passenger on a scooter was seriously injured when a falling tree fell on his body
Previous Post Next Post