ആലുവയിൽ ട്രെയിനിൽനിന്ന് ഇറങ്ങവേ അപകടം; കാൽ അറ്റുപോയി, ചോരവാർന്ന് യുവാവ് മരിച്ചു

ആലുവ:ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി(32) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45 നാണ് സംഭവം. തിരുവല്ലയിൽനിന്നും ട്രെയിനിൽ കയറിയ ഇയാൾ ആലുവയിൽ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്കു വീണ് കാൽ ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ പെട്ടു. ഇതോടെ ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണു രക്ഷപ്പെടുത്തിയത്. കാൽ പൂർണമായി അറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Man died after his leg was run over by a moving train while he was exiting it
Previous Post Next Post