കോഴിക്കോട്: കൊയിലാണ്ടി, പയ്യോളിയിൽ ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഉമ്മയും മകനും മരിച്ചു.
ആരാമ്പ്രം ചോലക്കരത്താഴം വേങ്ങോളി നാസറിന്റെ ഭാര്യ ഷെൻസി (38) മകൻ ബിഷാറുൽ അഫി (8) എന്നിവരാണ് മരിച്ചത്.ഷെൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) ഫസ്ന (28) എന്നിവർക്ക് അപകടത്തിൽ പരുക്കുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ പയ്യോളി – വടകര ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറക്ക് സമീപം ആറുവരിപ്പാതയുടെ നിർമാണം പൂർത്തീകരിച്ച ഭാഗത്തായിരുന്നു അപകടം. വടകരയിൽനിന്ന് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തത്.
PAYYOLI ACCIDENT