കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി


കൊടുവള്ളി:നിയന്ത്രണം വിട്ട് ബസ് കടയിലേക്ക് ഇടിച്ചുകയറി.കൊടുവളളി മദ്രസ ബസാറിൽ ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് അപകടം.കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്സ് ബസ് വളവിലെ മരത്തിൽ തട്ടി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സദാ സമയവും ആളുണ്ടാവാറുള്ള ഇവിടെ രാവിലെയായതിനാലും മഴയായതിനാലും ആളില്ലാത്തത് വന്‍ദുരന്തം ഒഴിവാക്കി.കടയിലുണ്ടായിരുന്ന രണ്ട്പേരില്‍ ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റു.

bus accident koduvally
Previous Post Next Post