കൊയിലാണ്ടി: അരങ്ങാടത്ത് ഹോട്ടലിൽ കുക്കർ പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേർക്ക് പൊളളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അരങ്ങാടത്ത് സെവന്റ്റീസ് ഹോട്ടലിലാണ് സംഭവം.
ഹോട്ടലിലെ തൊഴിലാളികളായ ഒരു സ്ത്രീയ്ക്കും ഇതരസംസ്ഥാന തൊഴിലാളിയ്ക്കുമാണ് പൊളളലേറ്റത്. ഇതരസംസ്ഥാന തൊഴിലാളി സിറാജിന് കൈയ്ക്കും നെഞ്ചിലുമാണ് പൊളളലേറ്റത്. സംഭവത്തിൽ സ്ത്രീയ്ക്ക് ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്. ഇവർ സമീപ പ്രദേശത്തുകാരി തന്നെയാണെന്നാണ് സൂചന.
ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റയാളെ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.
koyilandi cooker accident