താമരശ്ശേരി:ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.
നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം എം എബ്രഹാം (68) ആണ് മരണപ്പെട്ടത്.രാവിലെ 6 മണിയോടെയായിരുന്നു അപകം.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
കോഴിക്കോട് മാവൂരിൽ പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു
തടി കയറ്റി ചുര ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ "കുറുന്തൊടി " ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ലത്തീഫ് പാലക്കുന്നൻ,സമറുദ്ദീൻ എന്നിവർ ചേർന്നാണ് പരുക്കേറ്റയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.