കോഴിക്കോട് മാവൂരിൽ പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

മാവൂർ: മാവൂരിനടുത്ത് പനങ്ങോട് പോത്തിൻ്റെ അക്രമണത്തിൽ വയോധികൻ മരണപ്പെട്ടു. പനങ്ങോട് താമസിക്കും അരയങ്കോട് പള്ളിക്കണ്ടി അസൈൻ (75) ആണ് മരണപ്പെട്ടത്. 
ഇന്ന് വൈകുന്നേരം പനങ്ങോട്- മുണ്ടനട റോഡിലാണ് സംഭവം. പോത്തിനെ വയലിൽ നിന്നും അഴിച്ചു കൊണ്ടുവരുന്നതിനിടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസൈനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post