മട്ടന്നൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് വൻ അപകടം: ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്

 

കണ്ണൂര്‍: മട്ടന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ചാവശേരി 19ാം മൈലിലാണ് അപകടം നടന്നത്. കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

ചേര്‍ത്തല സ്വദേശി കുമാരി (63) ആണ് മരിച്ചത്. കുട്ടികള്‍ അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

one killed seven injured in accident at Mattannur

Previous Post Next Post