സി.എച്ച്. മേൽപ്പാലത്തിൽ വാഹനങ്ങളുടെ കൂട്ടിയിടി


സി.എച്ച്. മേൽപ്പാലത്തിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ


കോഴിക്കോട് : സി.എച്ച്. മേൽപ്പാലത്തിൽ മൂന്നുകാറും രണ്ടുസ്കൂട്ടറും ഒരു ഓട്ടോയും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബീച്ചിൽനിന്നുവന്ന കാറും ഓട്ടോയും ഇടിക്കുകയും നിയന്ത്രണംവിട്ട കാർ മറ്റുവാഹനങ്ങളിൽ തട്ടുകയുമായിരുന്നു. 
കാർ അതിവേഗത്തിലായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. നിസ്സാരപരിക്കുകളോടെ ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോഡ്രൈവർ രാത്രിതന്നെ ഡിസ്ചാർജാവുകയും ചെയ്തു. കാറുകളുടെ മുമ്പിലും വശത്തുമായിട്ടാണ് കേടുപാടുണ്ടായിരിക്കുന്നത്.

CH Vehicular collision on the flyover
Previous Post Next Post